നടിയെ ആക്രമിച്ച കേസ്: ശിക്ഷ സ്റ്റേ ചെയ്യണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഒന്നാം പ്രതിയായ പൾസർ സുനിയുടെ ഹർജി കേരള ഹൈക്കോടതി തള്ളി. ഇതോടെ വിചാരണക്കോടതി വിധിച്ച ശിക്ഷ തൽക്കാലം തുടരും.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിൽ പൾസർ സുനിയുൾപ്പെടെ ആറ് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി 20 വർഷം കഠിന തടവിനും പിഴയും ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ശിക്ഷ സ്റ്റേ ചെയ്യാൻ ആവശ്യമായ സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്.

2017 ഫെബ്രുവരി 17-ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലാണ് വിചാരണ നടന്നത്. കേസിൽ ആറ് പ്രതികൾ ശിക്ഷിക്കപ്പെട്ടപ്പോൾ നടൻ ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. അതേസമയം, വെറുതെവിട്ട പ്രതികൾക്കെതിരെയും ശിക്ഷയുടെ കാഠിന്യം വർധിപ്പിക്കണമെന്ന ആവശ്യത്തോടെയും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ള അപ്പീൽ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *