മെൽബൺ: ചലച്ചിത്ര നടി മമിത ബൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെത്തുടർന്ന് മെൽബണിൽ സംഘടിപ്പിക്കാനിരുന്ന ‘ക്ലൈഡ് ഓണം 2026’ (Clyde Onam 2026) ആഘോഷ പരിപാടികൾ മാറ്റിവെച്ചു.
പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന മമിത ബൈജുവിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്ന സാഹചര്യത്തിലാണ് പരിപാടി മാറ്റിവെക്കാൻ സംഘാടകരായ ക്ലൈഡ് മലയാളി കമ്മ്യൂണിറ്റി തീരുമാനിച്ചത്.
പരിപാടിയുടെ പുതുക്കിയ തീയതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് clydemalayalee@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

