നിർമ്മൽ ജിത് സിംഗ് സെഖോണിന്റെ സ്മരണാർത്ഥം തിരുവനന്തപുരത്ത് വ്യോമസേന മാരത്തൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയിലെ ഏക പരമവീര ചക്ര ജേതാവായ ഫ്ലയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിന്റെ ധീരസ്മരണാർത്ഥം വ്യോമസേനയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് ‘സെഖോൺ ഇന്ത്യൻ എയർ ഫോഴ്‌സ് മാരത്തൺ 2026’ സംഘടിപ്പിച്ചു.

തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്വീർ സിംഗ് മാനും പ്രശസ്ത ഗുസ്തി താരവും നടനുമായ സംഗ്രാം സിംഗും ചേർന്ന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി കായികതാരങ്ങളും സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുത്ത മാരത്തൺ ആവേശകരമായ അനുഭവമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *