സിഡ്നിയിൽ തിരക്കേറിയ റോഡിൽ ആക്രമണം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിഡ്നി: സിഡ്നിയുടെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള തിരക്കേറിയ റോഡിൽ ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോണ്ടിയിലെ ബോണ്ടി റോഡിലാണ് സംഭവം നടന്നത്. ആക്രമണം നടന്ന വിവരമറിഞ്ഞ് പന്ത്രണ്ടിലധികം പോലീസുകാരാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തുടർന്ന് പ്രദേശത്തെ റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചുപൂട്ടി.

ഞായറാഴ്ച രാവിലെ 6:45 ഓടെയാണ് ആക്രമണം സംബന്ധിച്ച വിവരം അടിയന്തര വിഭാഗത്തിന് ലഭിച്ചതെന്ന് പോലീസ് വക്താവ് അറിയിച്ചു. തുടർന്ന് എൻ.എസ്.ഡബ്ല്യു ആംബുലൻസ് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിക്കേറ്റയാൾക്ക് പ്രാഥമിക ചികിൽസ നൽകുകയും, തുടർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

സംഭവം നടന്ന സ്ഥലം പോലീസ് പൂർണ്ണമായും ക്രൈം സീനായി പ്രഖ്യാപിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. അതേസമയം, ആശുപത്രിയിലായ വ്യക്തിക്ക് കുത്തേറ്റതാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടെങ്കിലും ഔദ്യോഗികമായി ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *