ഓസ്‌ട്രേലിയയിൽ പകൽസമയത്ത് മൂന്ന് മണിക്കൂർ വൈദ്യുതി സൗജന്യമാക്കുന്നു; സൗരോർജ്ജ ഉൽപ്പാദനത്തിൽ വൻ മുന്നേറ്റവുമായി രാജ്യം

സിഡ്നി: രാജ്യത്ത് വൻതോതിൽ സൗരോർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, പകൽസമയത്ത് വീടുകൾക്ക് മൂന്ന് മണിക്കൂർ സൗജന്യമായി വൈദ്യുതി നൽകാൻ ഒരുങ്ങി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഊർജ്ജ മന്ത്രി ക്രിസ് ബോവൻ ആണ് രാജ്യത്തെ ജനങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

നിലവിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും ചെലവ് കുറഞ്ഞ ഊർജ്ജ സ്രോതസ്സ് പുനരുപയോഗ ഊർജ്ജമാണെന്ന് ക്രിസ് ബോവൻ വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ സൗരോർജ്ജ ഉൽപ്പാദനം പരിധിയിലധികം ഉയർന്ന സാഹചര്യത്തിലാണ് ഉച്ചയോടനുബന്ധിച്ചുള്ള മൂന്ന് മണിക്കൂർ സമയം ഗാർഹിക ഉപഭോക്താക്കൾക്ക് പൂർണ്ണമായും സൌജന്യമായി വൈദ്യുതി നൽകാൻ സർക്കാർ തീരുമാനിച്ചത്.

ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ്31-ന് (COP31) മുന്നോടിയായി, പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനെക്കുറിച്ചും ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിനെക്കുറിച്ചും സംസാരിക്കവെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഈ പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഓസ്‌ട്രേലിയയിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതിമാസ വൈദ്യുതി ബില്ലിൽ വലിയ കുറവുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *