വീടിനുള്ളിലെ ലാൻഡ്രി റൂമിൽ കയറിക്കൂടിയ കംഗാരു എട്ടുവയസ്സുകാരിയെ ഇടിച്ചുതെറിപ്പിച്ചു

കൂബർ പെഡി (ദക്ഷിണ ഓസ്‌ട്രേലിയ): വീടിനുള്ളിലെ ലാൻഡ്രി റൂമിൽ അപ്രതീക്ഷിതമായി കയറിക്കൂടിയ കംഗാരുവിന്റെ ഇടിയേറ്റ് എട്ടുവയസ്സുകാരിക്ക് വീഴ്ച. ദക്ഷിണ ഓസ്‌ട്രേലിയയിലെ കൂബർ പെഡിയിലുള്ള ഒരു കുടുംബത്തിനാണ് ഈ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.

വീട്ടിലെ അലക്കുശാലയായ ലാൻഡ്രി റൂമിനുള്ളിൽ കംഗാരു എങ്ങനെയോ അകപ്പെടുകയായിരുന്നു. ഇതറിയാതെ മുറിക്കുള്ളിലേക്ക് വന്ന എട്ടുവയസ്സുകാരിയെ കണ്ട് പരിഭ്രാന്തനായ കംഗാരു പുറത്തേക്ക് ഓടാൻ ശ്രമിച്ചു. ഈ പരിഭ്രാന്തിക്കിടയിൽ കംഗാരു കുട്ടിയുടെ നേർക്ക് ചാടുകയും ഇടിയുടെ ആഘാതത്തിൽ കുട്ടി നിലത്തു വീഴുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തിൽ കുട്ടിക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും എന്നാൽ പെൺകുട്ടി വലിയ രീതിയിൽ ഭയന്നുപോയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *