കൊച്ചി: ജപ്പാനിൽ നടന്ന ഐ ബി എസ് എ ഏഷ്യൻ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ടീം ചരിത്ര നേട്ടം സ്വന്തമാക്കി. ടൂർണമെന്റിൽ നാലാം സ്ഥാനമാണ് ഇന്ത്യ നേടിയിരിക്കുന്നത്.
ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ പുരുഷ ബ്ലൈൻഡ് ഫുട്ബോൾ ടീം സെമിഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ചൈനയോട് തോറ്റെങ്കിലും, നാലാം സ്ഥാനത്തേക്ക് എത്തിയത് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനമായാണ് വിലയിരുത്തുന്നത്.
ഈ നേട്ടത്തോടെ പുരുഷ ബ്ലൈൻഡ് ഫുട്ബോളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗും ടീം സ്വന്തമാക്കി.

