മെൽബണിൽ വിഷു-ഈസ്റ്റർ ആഘോഷം ‘ബ്ലൂം ബീറ്റ്‌സ് 2026’ മെയ് 16-ന്

മെൽബൺ: നോർത്ത് സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ (NMCC) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വിഷു-ഈസ്റ്റർ ആഘോഷമായ ‘ബ്ലൂം ബീറ്റ്‌സ് നൈറ്റ് 2026’ മെയ് 16 ശനിയാഴ്ച നടക്കും. ഗ്രീൻസ്‌ബറോയിലെ സെർബിയൻ ചർച്ച് ഹാളിൽ വൈകുന്നേരം 6 മണി മുതലാണ് പരിപാടികൾ അരങ്ങേറുന്നത്.

കെപ്റ്റ മെൽബണിനു വേണ്ടി ഗിരീഷ് അവണൂർ സംവിധാനം ചെയ്യുന്ന “അതെന്താ?” എന്ന ലൈവ് മൈക്രോ ഡ്രാമയാണ് ആഘോഷങ്ങളിലെ പ്രധാന ആകർഷണം. കൂടാതെ പ്രശസ്ത ഗായിക ലക്ഷ്മി ജയനും സാംസൺ സിൽവയും ചേർന്നൊരുക്കുന്ന മ്യൂസിക്കൽ കൺസേർട്ടും പരിപാടിയുടെ ഭാഗമായി നടക്കും. ഒരാൾക്ക് 20 ഡോളറാണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ‘ജസ്റ്റ് ഈസി ബുക്ക്’ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി ഫ്ലയറിൽ നൽകിയിരിക്കുന്ന ക്യു.ആർ കോഡ് ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *