ജബൽപൂർ/ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ ബാർഗി അണക്കെട്ടിൽ നടന്ന ക്രൂയിസ് ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയർന്നു. അപകടത്തിന് പിന്നാലെ കാണാതായവർക്കായി നടത്തിയ തിരച്ചിലിൽ കൂടി അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്.
മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച നടന്ന അപകടത്തിൽ ബോട്ട് മറിഞ്ഞതോടെ വിനോദസഞ്ചാരികളായ നിരവധി പേർ അപകടത്തിൽപ്പെട്ടു. ഇതിനിടെ 28 പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി കരയിലെത്തിച്ചു.
അപകടത്തിൽപ്പെട്ടവർ സുരക്ഷാ മുൻകരുതലുകളുടെ അഭാവത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ പോലും യാത്രക്കാരിൽ പലർക്കും നൽകിയിരുന്നില്ലെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഇനിയും കാണാതായവർക്കായി തിരച്ചിൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

