ഫ്രാൻസിൽ ബസ് നദിയിലേക്ക് പതിച്ചു; നാലുപേരെയും രക്ഷപ്പെടുത്തി

പാരീസ്: ഫ്രാൻസിൽ ബസ് നദിയിലേക്കു വീണ് അപകടം. തലസ്ഥാനമായ പാരീസ് സമീപത്തുള്ള സെൻ നദിയിലേക്കാണ് ബസ് പതിച്ചത്.

ബസിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ എല്ലാവരെയും സുരക്ഷിതമായി പുറത്തെടുത്തു.

മെക്കാനിക്കൽ തകരാറോ പ്രതികൂല കാലാവസ്ഥയോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ആരും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *