ലോക കേരള സഭ പിരിച്ചുവിടാൻ മന്ത്രിസഭാ തീരുമാനം; പ്രവാസികൾക്കായി പുതിയ ബദൽ സംവിധാനം വരുന്നു

തിരുവനന്തപുരം: ലോക കേരള സഭയുടെ നിലവിലെ സംവിധാനം പൂർണ്ണമായും പിരിച്ചുവിടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. നിലവിലുള്ള സംവിധാനത്തെ സർക്കാർ വിമർശിക്കുന്നുണ്ടെങ്കിലും, പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ ഉടൻ തന്നെ ശക്തമായ പുതിയൊരു ബദൽ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

പ്രവാസികളുടെ പ്രശ്നങ്ങൾ കാര്യക്ഷമമായി പരിഹരിക്കുന്നതിനൊപ്പം അവരുടെ സാമ്പത്തിക ഇടപെടലുകളെ കേവലം പണമയക്കൽ സമ്പദ്‌വ്യവസ്ഥയിൽ ഒതുക്കാതെ, സംസ്ഥാനത്തിന്റെ നിക്ഷേപ സമ്പദ്‌വ്യവസ്ഥയായി പരിവർത്തനം ചെയ്യാനുള്ള വിപുലമായ കർമ്മപദ്ധതിക്ക് സർക്കാർ രൂപം നൽകും.

ഈ ലക്ഷ്യങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി ചെയർമാനായി പ്രത്യേക മന്ത്രിസഭാ ഉപസമിതിക്കും രൂപം നൽകിയിട്ടുണ്ട്. വ്യവസായം, ആഭ്യന്തരം, ആരോഗ്യം, ജലവിഭവം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരാണ് ഈ ഉപസമിതിയിലെ മറ്റ് അംഗങ്ങൾ. പ്രവാസികളുടെ സമഗ്ര ക്ഷേമവും വികസനവും ഉറപ്പാക്കുന്ന പുതിയൊരു ഘടനയ്ക്ക് ഈ സമിതി രൂപം നൽകും.

Leave a Reply

Your email address will not be published. Required fields are marked *