കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ആറാം സീസണിലെ രണ്ടാം ലീഗ് മത്സരത്തിൽ അരോമ ചുണ്ടന് വിജയം. കല്ലടയാറ്റിൽ ആവേശകരമായി നടന്ന മത്സരത്തിൽ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്തു.
ശക്തമായ പോരാട്ടം കാഴ്ചവെച്ച നിരണം ചുണ്ടൻ മത്സരത്തിൽ രണ്ടാം സ്ഥാനവും വിയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്ത്തി വാശിയേറിയ തുഴച്ചിൽ മത്സരമാണ് കല്ലടയിൽ അരങ്ങേറിയത്.

