വടക്കേക്കര: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 21-ൽ പുതുതായി നിർമ്മിച്ച ചാമ്പുശേരി റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. 2025-26 വർഷത്തെ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. സനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിത്യ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. സൈജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ചു രഞ്ജൻ, എം. ഡി. മധുലാൽ, അനിൽ ഏലിയാസ്, സജയ് മാല്യങ്കര, ഷിജി ഹരിലാൽ എന്നിവർ സംസാരിച്ചു.

