പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാരം ഇന്ന്

മാനന്തവാടി: വയനാട്ടിലെ പരമ്പരാഗത കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ സംസ്കാരം ഇന്ന് നടക്കും. മാനന്തവാടി കമ്മന നവോദയ എൽ.പി. സ്‌കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

അന്യംനിന്നുപോകുമായിരുന്ന അമ്പതിലധികം നാടൻ നെൽവിത്തിനങ്ങളെ സ്വന്തം കൃഷിയിടത്തിൽ സംരക്ഷിച്ചുപോന്നിരുന്ന അദ്ദേഹത്തെ കേരളത്തിന്റെ ‘ജീവിക്കുന്ന നെൽവിത്ത് ബാങ്ക്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാർഷിക മേഖലയ്ക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകൾ മുൻനിർത്തി 2023-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പേരാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *