തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ അവകാശങ്ങളെയും സമാധാനപരമായ പ്രതിഷേധങ്ങളെയും അടിച്ചമർത്താനുള്ള നടപടിയായാണ് അറസ്റ്റിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് പ്രതിഷേധം തടയാനുള്ള കേന്ദ്രസർക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനാധിപത്യ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ പൊലീസ് നടപടികളിലൂടെ നേരിടുന്നത് രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

