നിയമ വിദ്യാഭ്യാസ രംഗം നവീകരിച്ച് കേരളത്തെ മികച്ച കേന്ദ്രമാക്കും; മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലെ 35 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പുതിയ ബോധനരീതികൾ നടപ്പിലാക്കുന്നതിനും സർക്കാർ മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *