യുവജനങ്ങളെ ലഹരിയില്‍ നിന്നും രക്ഷിക്കാന്‍ കായിക മേഖലയ്ക്ക് കഴിയും: മുഖ്യമന്ത്രി വി.ഡി.സതീശന്‍

തിരുവനന്തപുരം: കായിക മേഖലയുടെ വികസനത്തില്‍ കേരള പൊലീസ് നിര്‍ണായക പങ്കുവഹിച്ചതായി മുഖ്യമന്ത്രി വി.ഡി.സതീശന്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന 47-ാമത് സംസ്ഥാന പോലീസ് കായികമേളയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ ലഹരിയില്‍ നിന്നും രക്ഷിക്കുന്നതിന് കായിക മേഖലയ്ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *