ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ഏകദേശം 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കും കേന്ദ്രസഹായത്തിനുമായി ചർച്ച നടന്നതായാണ് വിവരം.
എയിംസ് സ്ഥാപനം, മെട്രോയും റെയിൽവേയും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനം, തുറമുഖ വികസനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായതായി റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയായതിന് ശേഷം വി.ഡി. സതീശൻ ആദ്യമായാണ് പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് മാധ്യമങ്ങളോട് വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡൽഹി സന്ദർശനത്തിനിടെ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാ രാമനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും മുഖ്യമന്ത്രി കാണുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

