ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് ആറുപേർ മരിച്ചു; 10 പേർക്ക് പരിക്ക്

ഉത്തർ പ്രദേശിലെ ഉന്നാവിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ആഗ്ര-ലക്നോ എക്സ്പ്രസ് വേയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഡൽഹിയിൽ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസിന് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പരിക്കേറ്റവരെ ലക്നോ ട്രോമ സെന്ററിലേക്ക് മാറ്റി. മറ്റ് പരിക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തുടർനടപടികളും ആരംഭിച്ചു. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *