എ.സി.ടിയിൽ ഹെറോയിനെക്കാൾ 100 മടങ്ങ് ശക്തിയുള്ള മയക്കുമരുന്ന് ഉപയോഗിച്ച് യുവതി മരിച്ചതായി സ്ഥിരീകരണം

കാൻബറ: 2022 ജൂലൈയിൽ എയിൻസ്്‌ലിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 42 കാരിയുടെ രക്തത്തിൽ പ്രോട്ടോണിറ്റാസീൻ കണ്ടെത്തി. നവീകരിച്ച ഒരു സൈക്കോ ആക്ടീവ് ലഹരിവസ്തുവുമായി ബന്ധപ്പെടുത്തി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ (ACT) സ്ഥിരീകരിക്കുന്ന ആദ്യത്തെ മരണമാണിത്.

കോറോണർ കെൻ ആർച്ചർ പുറത്തുവിട്ട കണ്ടെത്തലുകൾ പ്രകാരം ഒന്നിലധികം മയക്കുമരുന്നുകളുടെ അമിത ഉപയോഗമാണ് മരണകാരണം. കൂടാതെ ഛർദ്ദി ശ്വാസകോശത്തിലേക്ക് പ്രവേശിച്ചതും മരണത്തിന് ആക്കംകൂട്ടി. ഹെറോയിനെക്കാൾ കുറഞ്ഞത് 100 മടങ്ങ് ശക്തിയേറിയ സിന്തറ്റിക് ഒപിയോഡാണ് പ്രോട്ടോണിറ്റാസീൻ. ഇത് ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്നതിന് കാരണമായേക്കാമെങ്കിലും, ഇത് മാത്രമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാസം രണ്ടാഴ്ചയ്ക്കിടെ കാൻബറയിൽ സംശയാസ്പദമായ അഞ്ച് ഒപിയോഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശോധനകളിലെ കാലതാമസവും പൊതുജനങ്ങൾക്കായുള്ള മുന്നറിയിപ്പുകളിലെ വീഴ്ചകളും കോറോണർ എടുത്തുപറഞ്ഞു. അപകടകാരികളായ വസ്തുക്കൾ ജനങ്ങൾ അറിയുന്നതിന് മുൻപ് തന്നെ അനധികൃത മയക്കുമരുന്ന് വിപണിയിലൂടെ വ്യാപിക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *