മെൽബണിൽ ആശുപത്രി കാർ പാർക്കിംഗിൽ വയോധികയെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമം

മെൽബൺ: കെസി ആശുപത്രിക്ക് മുന്നിൽ രോഗിയായ ഭർത്താവിനെ സഹായിക്കാൻ കാറിൽ നിന്നിറങ്ങിയ 66 കാരിയായ മേരി ഇവിഗ്ലിയയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. 2025 ഏപ്രിൽ 23-നാണ് സംഭവം. വെറും 13 സെക്കൻഡ് നേരത്തേക്ക് മാത്രമാണ് മേരി തന്റെ കാർ നിർത്തിയത്.

ഈ സമയം കാറിലേക്ക് ചാടിയ കയറിയ ആദം ബാരി വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. കാർ തടയാൻ ശ്രമിച്ച മേരിയെ വാഹനത്തിന് സമീപം വലിച്ചിഴച്ച ശേഷം പ്രതി ഇവരുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയായിരുന്നു. പങ്ചറായ ശ്വാസകോശത്തിനും മുഖത്തും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ മേരി ഒരു ആഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തിന്റെ ആഘാതത്തിൽ നിന്നും ഇവർ ഇനിയും പൂർണ്ണമായി മോചിതയായിട്ടില്ല.

അപകടത്തിന് ശേഷം മേരിയുടെ ബാങ്ക് കാർഡ് ഉപയോഗിച്ച് പ്രതി സിഗരറ്റും ഭക്ഷണവും വാങ്ങിയിരുന്നു. അപകടം നടക്കുന്ന സമയത്ത് ഇയാൾ ജാമ്യത്തിലായിരുന്നുവെന്നും, കൂടാതെ അപകടകരമായ ഡ്രൈവിംഗിന് കമ്മ്യൂണിറ്റി കറക്ഷൻ ഓർഡർ അനുഭവിച്ചു വരികയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. കേസിൽ കുറ്റം സമ്മതിച്ച പ്രതി ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *