കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ രണ്ട് ശതമാനം വർധിപ്പിച്ചു; ആകെ 60 ശതമാനമായി ഉയർന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത (DA) വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ രണ്ട് ശതമാനമാണ് ഇത്തവണ വർധിപ്പിച്ചത്. ഇതോടെ കേന്ദ്ര ജീവനക്കാരുടെ ആകെ ഡി.എ 60 ശതമാനമായി ഉയർന്നു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

നിലവിൽ 58 ശതമാനമായിരുന്ന ഡി.എ രണ്ട് ശതമാനം വർധനവോടെ 60 ശതമാനമായി. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകുന്ന ഡി.ആറിലും (DR) സമാനമായ വർധനവുണ്ടാകും.ഏകദേശം 50.5 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.പുതുക്കിയ ഡി.എ നിരക്കിന് 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ടാകും. കുടിശ്ശിക ഉൾപ്പെടെയുള്ള തുക ജീവനക്കാർക്ക് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *