ഷിംല: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ത്രിദിന ഹിമാചൽ പ്രദേശ് സന്ദർശനത്തിന് തുടക്കമായി. പര്യടനത്തിന്റെ ഭാഗമായി ബിലാസ്പൂരിലെ എയിംസ് (AIIMS) സംഘടിപ്പിച്ച പ്രഥമ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു. വിദ്യാർത്ഥികൾ വരുംതലമുറയ്ക്ക് വഴികാട്ടിയായി മാറണമെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഗ്രാമീണ മേഖലകളിൽ മികച്ച സേവനം ഉറപ്പാക്കിക്കൊണ്ട് പൊതുജനാരോഗ്യ രംഗത്ത് വലിയ സ്വാധീനം ചെലുത്താൻ യുവ ഡോക്ടർമാർക്ക് കഴിയണമെന്നും അവർ ഓർമ്മിപ്പിച്ചു. തുടർന്ന് റോഹ്താംഗിലെ ചരിത്രപ്രസിദ്ധമായ അടൽ ടണൽ രാഷ്ട്രപതി നാളെ സന്ദർശിക്കും.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഹിമാചൽ പ്രദേശ് സന്ദർശനം ആരംഭിച്ചു; ബിലാസ്പൂർ എയിംസ് ബിരുദദാന ചടങ്ങിൽ പങ്കെടുത്തു

