സംസ്ഥാന കായികമേള; സ്വർണക്കപ്പ് യാത്രയ്ക്ക് വാടാനാംകുറിശ്ശിയിലും കൊപ്പത്തും ആവേശോജ്ജ്വല സ്വീകരണം

പാലക്കാട്: കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന കായികമേളയുടെ ഭാഗമായുള്ള സ്വർണക്കപ്പ് പ്രയാണത്തിന് ജില്ലയിൽ ഉജ്ജ്വല വരവേൽപ്പ്. വാടാനാംകുറിശ്ശി ഗവ. ഹയർസെക്കൻഡറി സ്കൂളിലും കൊപ്പം ഗവ. ഹയർസെക്കൻഡറി സ്കൂളിലുമാണ് കായികപ്രേമികളുടെയും വിദ്യാർഥികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്വീകരണം നൽകിയത്.

വാടാനാംകുറിശ്ശി സ്കൂളിൽ നടന്ന ജില്ലാതല സ്വീകരണ യോഗം പി. മമ്മിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ) സലീന ബീവി അധ്യക്ഷത വഹിച്ചു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. വിജയൻ, വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, ജില്ലാ പഞ്ചായത്തംഗം ബേബി ബാബു, ക്യു.ഐ.സി. ഡി.ഡി. ശിവദാസൻ, ഡയറ്റ് പ്രിൻസിപ്പൽ ശശിധരൻ, സ്കൂൾ പ്രിൻസിപ്പൽ ബീന, പ്രധാനാധ്യാപിക ഗീത, പി.ടി.എ. പ്രസിഡന്റ് റഫീഖ്, എസ്.എം.സി. ചെയർമാൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

തുടർന്ന് കൊപ്പം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണ സമ്മേളനം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. വത്സല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് മാസ്റ്റർ, ജില്ലാ പഞ്ചായത്തംഗം ഇസ്മയിൽ വിളയൂർ, സ്കൂൾ പ്രിൻസിപ്പൽ ഷാജി, പ്രധാനാധ്യാപിക മിനി, തദ്ദേശ ജനപ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *