ന്യൂകാസിലിൽ എവർറോളിംഗ് വോളിബോൾ ടൂർണമെന്റ് – മെയ് 16ന്

ന്യൂകാസിൽ: ന്യൂകാസിൽ വോളിബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ “ന്യൂകാസിൽ എവർറോളിംഗ് വോളിബോൾ ടൂർണമെന്റ്” 2026 മെയ് 16 ശനിയാഴ്ച ന്യൂകാസിലിൽ സംഘടിപ്പിക്കും. രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണിവരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ഫോറം അക്വാറ്റിക് ആൻഡ് സ്പോർട്സ് സെന്റർ, ന്യൂകാസിൽ എന്ന വേദിയിലാണ് നടക്കുക.

ന്യൂ സൗത്ത് വെയിൽസിലെയും കാൻബറയിലെയും മലയാളി വോളിബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ടൂർണമെന്റിൽ 10 ടീമുകൾ മത്സരിക്കും.മലയാളി വോളിബോൾ താരങ്ങൾക്ക് സംസ്ഥാനാന്തര തലത്തിൽ അവരുടെ കായിക മികവ് പ്രകടിപ്പിക്കാനും പരസ്പര സൗഹൃദവും കായികാത്മകതയും വളർത്താനും അവസരം ഒരുക്കുകയാണ് ടൂർണമെന്റിന്റെ മുഖ്യലക്ഷ്യം.

ഒന്നാം സമ്മാനം: ട്രോഫിയും $1001 ക്യാഷ് പ്രൈസും
(പ്രൈംലെൻഡ് മോർട്ട്ഗേജ് ആൻഡ് ഫിനാൻസ് സ്പെഷ്യലിസ്റ്റിലെ ശ്രീ. ജോൺസൺ മണിയുടെ സ്പോൺസർഷിപ്പ്)
രണ്ടാം സമ്മാനം: ട്രോഫിയും $501 ക്യാഷ് പ്രൈസും
(പരേതനായ ഫിലിപ്പ് വലിയകണ്ടത്തിലിന്റെ സ്മരണാർത്ഥം ശ്രീ. ജോമോൻ ഫിലിപ്പും കുടുംബവും നൽകുന്ന സ്പോൺസർഷിപ്പ്)
മൂന്നാം സമ്മാനം: ട്രോഫിയും $201 ക്യാഷ് പ്രൈസും
(ന്യൂകാസിൽ വോളിബോൾ ക്ലബ്ബിന്റെ സ്പോൺസർഷിപ്പ്)

വ്യക്തിഗത പുരസ്കാരങ്ങൾ

ബെസ്റ്റ് പ്ലെയർ: ട്രോഫിയും $101 ക്യാഷ് പ്രൈസും
(ശ്രീ. എബ്രഹാം കീപ്പുറത്തിന്റെ സ്പോൺസർഷിപ്പ്)
ബെസ്റ്റ് സെറ്റർ: ട്രോഫിയും $101
(ബെൽ പ്രോപ്പർട്ടിയിലെ ശ്രീ. ജിസ് ജോസിന്റെ സ്പോൺസർഷിപ്പ്)
ബെസ്റ്റ് ബ്ലോക്കർ: ട്രോഫിയും $101
(HUMSAM – ഹണ്ടർ മലയാളി സമാജത്തിന്റെ സ്പോൺസർഷിപ്പ്)


ടൂർണമെന്റിനോടനുബന്ധിച്ച് ഇന്ത്യൻ ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ടാകും. കുടുംബസമേതം എത്തി വിവിധ ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാനും ആവേശകരമായ വോളിബോൾ മത്സരങ്ങൾ ആസ്വദിക്കാനും എല്ലാ കായികപ്രേമികളെയും വോളിബോൾ ആരാധകരെയും സംഘാടകർ ആഹ്ലാദപൂർവ്വം ക്ഷണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *