എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും.

പശ്ചിമബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം അവസാനിക്കുന്നതോടെ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കും

നിയമാനുസൃതമായി വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ അനുമതി ഉള്ളത്. അതിനാൽ എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ തന്നെ ഫലങ്ങൾ പ്രസിദ്ധീകരിക്കും.

കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ അറിയാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി എക്സിറ്റ് പോൾ ഫലങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *