2021-25 കാലയളവിൽ പ്രധാനമന്ത്രി മോദിയുടെ വിദേശ സന്ദർശനച്ചെലവ് അഞ്ചിരട്ടിയായി; രാജ്യസഭയിൽ കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2021 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായുള്ള വാർഷിക ചെലവ് അഞ്ചിരട്ടിയായി വർധിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം സഭയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്.

സർക്കാർ കണക്കുകൾ പ്രകാരം 2021-ൽ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവഴിച്ചത് 36 കോടിയിലേറെ രൂപയായിരുന്നു. 2025-ൽ ഇത് 180 കോടിയിലേറെ രൂപയായി ഉയർന്നു. 2021 മുതൽ 2025 വരെ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി ആകെ 462.58 കോടി രൂപ ചെലവായതായും കേന്ദ്ര സർക്കാർ അറിയിച്ചു.

പ്രധാനമന്ത്രിക്കൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ മന്ത്രാലയം, മറ്റ് മന്ത്രാലയങ്ങൾ, സുരക്ഷാ ഏജൻസികൾ, മാധ്യമപ്രവർത്തകർ, വിവർത്തകർ തുടങ്ങിയവരുടെ പ്രതിനിധികൾ ഉൾപ്പെടുന്നുവെന്നും സന്ദർശനത്തിന്റെ ആവശ്യകത അനുസരിച്ച് സംഘത്തിന്റെ അംഗസംഖ്യയിൽ വ്യത്യാസമുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *