വിഴിഞ്ഞത്ത് കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കം ഓഗസ്റ്റ് 18ന് ആരംഭിക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി-ഇറക്കുമതി (EXIM) ചരക്കുനീക്കം ഓഗസ്റ്റ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനങ്ങളാണ് പ്രധാനമായും നടന്നുവരുന്നത്. ഇതിലെ ഏകദേശം 60 ശതമാനം കണ്ടെയ്‌നറുകളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. EXIM പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ തുറമുഖത്തിന്റെ പ്രയോജനം സംസ്ഥാനത്തിന് കൂടുതൽ ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 18ന് ആദ്യ കയറ്റുമതി കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും.

EXIM സേവനങ്ങൾ ആരംഭിക്കുന്നതോടെ വിഴിഞ്ഞം ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിൽനിന്ന് സമ്പൂർണ അന്താരാഷ്ട്ര ചരക്ക് കവാടമായി മാറുകയാണ് ലക്ഷ്യമിടുന്നത്. ചരക്കുനീക്കച്ചെലവ് കുറയ്ക്കാനും വിതരണശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും കയറ്റുമതി മത്സരക്ഷമത വർധിപ്പിക്കാനും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *