വ്യാജ ജനന സർട്ടിഫിക്കറ്റ് തട്ടിപ്പ്; പിന്നിൽ ആധാറും പാസ്‌പോർട്ടും സംഘടിപ്പിച്ചുനൽകുന്ന വൻ മാഫിയ

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ നടന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് തട്ടിപ്പിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നതായി സൂചന. ഔദ്യോഗിക രേഖകളിൽ വ്യാപകമായി തിരിമറി നടത്തി വ്യാജ പാസ്‌പോർട്ടും ആധാർ കാർഡും സംഘടിപ്പിച്ചു നൽകുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് നടത്തിയ ഈ വൻ ക്രമക്കേടിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *