തഴുവാകുന്ന് സെന്റ് ജൂഡ് നഗറിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ഒക്ടോബർ 30 മുതൽ

കല്ലൂർക്കാട്: തഴുവാകുന്ന് പെരുമാംകണ്ടം സെന്റ് ജൂഡ് നഗറിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ 2026 ഒക്ടോബർ 30, 31, നവംബർ 1 തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കും. തിരുനാളിന് ഒരുക്കമായുള്ള ബൈബിൾ പ്രഭാഷണം ഒക്ടോബർ 27 ചൊവ്വാഴ്ച മുതൽ 29 വ്യാഴാഴ്ച വരെ ദിവസവും വൈകിട്ട് 4.30-ന് നടക്കും.

ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് നാലിന് കൊടിയേറ്റത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് വികാരി ജനറൽ മോൺസിഞ്ഞോർ ജോർജ് കുര്യാക്കോസ് കൊടകല്ലിൽ സന്ദേശം നൽകും. തുടർന്നുനടക്കുന്ന തിരുനാൾ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജോസ് ചാരനാൽ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *