ഫിഫ ലോകകപ്പിൽ ആദ്യമായി ‘റൗണ്ട് ഓഫ് 32’; നോക്കൗട്ട് ഘട്ടത്തിൽ പുതിയ മാറ്റം

2026ലെ ഫിഫ ലോകകപ്പിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്നതിനാൽ മത്സരക്രമത്തിലും മാറ്റമുണ്ടാകും. നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ട് നടക്കും.

ഗ്രൂപ്പ് ഘട്ടം പൂർത്തിയായ ശേഷം 32 ടീമുകളാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുക. 12 ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന 24 ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഇവർക്കൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എട്ട് മൂന്നാം സ്ഥാനക്കാർ കൂടി ചേർന്നാണ് അവസാന 32 ടീമുകളുടെ പട്ടിക പൂർണമാകുക.

ഇതോടെയാണ് പ്രീക്വാർട്ടറിന് മുമ്പായി പുതിയ റൗണ്ട് ഓഫ് 32 നോക്കൗട്ട് ഘട്ടം അവതരിപ്പിക്കുന്നത്. മുൻ ലോകകപ്പുകളിൽ ആകെ 32 ടീമുകളാണ് ഉണ്ടായിരുന്നത്. അതിനാൽ ഗ്രൂപ്പ് ഘട്ടത്തിന് പിന്നാലെ നേരിട്ട് പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 16) ആയിരുന്നു നടന്നിരുന്നത്. 48 ടീമുകളുള്ള പുതിയ ഫോർമാറ്റിലാണ് റൗണ്ട് ഓഫ് 32 ആദ്യമായി ഉൾപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *