മെൽബൺ ഈസ്റ്റ് പ്രോപ്പർട്ടി എക്‌സ്‌പോ ജൂൺ 27-ന്; പ്രവേശനം സൗജന്യമായിരിക്കും

മെൽബൺ: ഓസി ടി.വി.യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെൽബ്-ഈസ്റ്റ് പ്രോപ്പർട്ടി എക്‌സ്‌പോ 2026 ജൂൺ 27 ശനിയാഴ്ച നടക്കും. നുനാവാഡിംഗിലുള്ള ‘ദി റൗണ്ട്’ (The Round, Nunawading, VIC 3131) ഹാളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് എക്‌സ്‌പോ ക്രമീകരിച്ചിരിക്കുന്നത്. പ്രോപ്പർട്ടി രംഗത്തെ പുത്തൻ സാധ്യതകളും സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന വിപുലമായ പ്രദർശനമാണിത്.

സൗജന്യ പ്രവേശനമുള്ള ഈ മേളയിൽ പ്രമുഖ ബിൽഡർമാർ, ഡെവലപ്പർമാർ, ലാൻഡ് സെയിൽസ് കമ്പനികൾ, ബാങ്കുകൾ, ഹോം ലോൺ സ്ഥാപനങ്ങൾ എന്നിവർ പങ്കെടുക്കും. ഇവർക്ക് പുറമെ ആർക്കിടെക്റ്റുമാർ, ഇന്റീരിയർ ഡിസൈനർമാർ, ഹോം റിനോവേഷൻ വിദഗ്ധർ, റൂഫിംഗ് കമ്പനികൾ, കോൺവേയൻസിംഗ് സേവനദാതാക്കൾ തുടങ്ങി ഈ മേഖലയിലെ നിരവധി പ്രമുഖരും എക്സ്പോയുടെ ഭാഗമാകും.

പുതിയ പ്രോപ്പർട്ടി പദ്ധതികൾ, ലാൻഡ് പാക്കേജുകൾ, വീട് നിർമ്മാണവും നവീകരണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സേവനങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ട് വിദഗ്ധരുമായി സംസാരിക്കാൻ സന്ദർശകർക്ക് ഇവിടെ അവസരമുണ്ടാകും. വിവിധ കമ്പനികൾ നൽകുന്ന എക്‌സ്‌പോ പ്രത്യേക ഓഫറുകളും ആകർഷകമായ വിലക്കിഴിവുകളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. പ്രവേശനം പൂർണ്ണമായും സൗജന്യമായ ഈ പരിപാടിയിലേക്ക് താല്പര്യമുള്ളവർക്ക് https://form.jotform.com/261248954861871 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *