എഫ്‌ഐഎച്ച് വനിതാ നേഷൻസ് കപ്പ്: ജപ്പാനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ

ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ നടക്കുന്ന എഫ്‌ഐഎച്ച് വനിതാ നേഷൻസ് കപ്പ് ഹോക്കിയിൽ ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറി. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ജപ്പാനെ 2-1ന് തോൽപ്പിച്ചാണ് ഇന്ത്യ അവസാന നാലിൽ ഇടം നേടിയത്.

ഇന്ത്യയ്ക്കായി ക്യാപ്റ്റൻ സലിമ ടെറ്റെ 33-ാം മിനിറ്റിലും ലാൽറെംസിയാമി 49-ാം മിനിറ്റിലും ഗോളുകൾ നേടി. ജപ്പാന്റെ ഏക ഗോൾ ഐ ഹിരാമിത്സുവാണ് നേടിയത്. ഈ വിജയത്തോടെ ഇന്ത്യ പൂൾ ഘട്ടത്തിൽ തുടർച്ചയായ രണ്ടാം ജയവും സ്വന്തമാക്കി.

സെമിഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ, അടുത്ത വർഷത്തെ എഫ്‌ഐഎച്ച് പ്രോ ലീഗിലേക്കുള്ള യോഗ്യത എന്ന ലക്ഷ്യത്തിലേക്കും ഒരു പടി കൂടി അടുത്തു.

Leave a Reply

Your email address will not be published. Required fields are marked *