ലോകകപ്പ്: ഇന്ന് കളത്തിലിറങ്ങുന്നത് പോർച്ചുഗലും ഇംഗ്ലണ്ടും

2026 ഫിഫ ലോകകപ്പിൽ ഇന്ന് ശ്രദ്ധേയമായ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ഗ്രൂപ്പ് കെയിൽ പോർച്ചുഗൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ നേരിടും. ഗ്രൂപ്പ് എൽ മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും. ഇരു ടീമുകളുടെയും ടൂർണമെന്റിലെ ആദ്യ മത്സരമാണിത്.

പോർച്ചുഗലിന്റെ പ്രധാന പ്രതീക്ഷകൾ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റിന്യ എന്നിവരിലാണ്. പരിശീലകൻ റോബർട്ടോ മാർട്ടിനസിന്റെ നേതൃത്വത്തിൽ കിരീട പ്രതീക്ഷയോടെയാണ് ടീം ലോകകപ്പിനെത്തുന്നത്.

ഇംഗ്ലണ്ടിനാകട്ടെ തോമസ് ടുചലിന്റെ നേതൃത്വത്തിൽ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം, ബുകയോ സാക തുടങ്ങിയ താരങ്ങളാണ് കരുത്ത്. ക്രൊയേഷ്യക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം ശക്തമായി ആരംഭിക്കാനാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *