ഇടുക്കി: ഭക്ഷ്യ ഉൽപ്പാദന, വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ‘സേഫ് ഓണം’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം റോയ് കെ. പൗലോസ് എം.എൽ.എ നിർവ്വഹിച്ചു. ഓണാഘോഷ വേളകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകളും പാടില്ലെന്ന് എം.എൽ.എ ഓർമ്മിപ്പിച്ചു.
ഇടുക്കി കാസിൽ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി. ജോസഫ്, ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
തുടർന്ന് ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ആൻ മേരി ജോൺസൺ, സുമിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.

