നീറ്റ്-യു.ജി സമരം; വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ബിഹാറും അസാമും

പട്ന/ഗുവാഹത്തി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള എല്ലാ കേസുകളും നിയമനടപടികളും പിൻവലിക്കാൻ ബിഹാർ, അസാം സർക്കാരുകൾ തീരുമാനിച്ചു.

ഈ മാസം 26-ന് വൈകുന്നേരം 6 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ എഫ്.ഐ.ആറുകളും പരാതികളും പിൻവലിക്കാനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കുമെന്ന് ബിഹാർ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സമരങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ഉടൻ തന്നെ മോചിപ്പിക്കുമെന്നും, ഭാവിയിൽ ഇവർക്കെതിരെ തുടർനടപടികളൊന്നും ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും അടിയന്തരമായി പിൻവലിക്കുകയാണെന്നും വിഷയം പൂർണ്ണമായി അവസാനിപ്പിച്ചതായും അസാം സർക്കാരും ഔദ്യോഗികമായി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *