കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതിയും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന മുരാരി ബാബു അന്തരിച്ചു. ക്യാൻസർ ബാധിച്ച് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹം ദീർഘകാലം നിയമനടപടികൾ നേരിട്ടിരുന്നു. രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി വിദഗ്ധ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടക്കും

