കുഴുപ്പിള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു

വൈപ്പിൻ: കുഴുപ്പിള്ളി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം വൈപ്പിൻ എം.എൽ.എ ടോണി ചമ്മണി നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് കൂടുതൽ മെച്ചപ്പെട്ടതും തടസ്സമില്ലാത്തതുമായ റവന്യൂ സേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്‌, കൊച്ചി തഹസിൽദാർ നിഷാന്ത് മോഹൻ, ഭൂ രേഖ തഹസിൽദാർ ഫിൽബി കുഞ്ഞച്ചൻ, വില്ലേജ് ഓഫീസർ എൻ.ജെ. ബിന്ദു, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *