സിഡ്നി: ഇല്ല്യുവാര മലയാളി സമാജത്തിന്റെ (IKS) സ്ഥാപക നേതാക്കളിലൊരാളും സമാജത്തിന്റെ ആദ്യ സെക്രട്ടറിയുമായ വർഗീസ് തോമസ് (57) അന്തരിച്ചു. 2026 ജൂലൈ 27-നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ഇല്ല്യുവാരയിലെ മലയാളി സമൂഹത്തിന് മികച്ച നേതൃത്വം നൽകിയ അദ്ദേഹം, സമാജത്തിന്റെ വളർച്ചയിലും വിവിധ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഇല്ല്യാവാര മലയാളി സമാജവും പ്രവാസി മലയാളി സമൂഹവും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

