സിഡ്‌നി വിമാനത്താവളത്തിൽ മൂന്നാഴ്ചയ്ക്കിടെ നാലാമത്തെ സുരക്ഷാ വീഴ്ച; എ.ടി.എസ്.ബി അന്വേഷണം തുടങ്ങി

സിഡ്‌നി: സിഡ്‌നി വിമാനത്താവളത്തിൽ മൂന്ന് ആഴ്ചയ്ക്കിടെ നാലാമത്തെ സുരക്ഷാ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ (ATSB) വിശദമായ അന്വേഷണം ആരംഭിച്ചു.

രണ്ട് ക്വാണ്ടാസ് (Qantas) വിമാനങ്ങൾക്ക് ഒരേ ടാക്‌സിവേയിലേക്ക് പ്രവേശിക്കാൻ ഒരേസമയം അനുമതി ലഭിച്ചതാണ് അപകടസാഹചര്യം സൃഷ്ടിച്ചത്. മറ്റൊരു വിമാനം മുന്നിലുള്ളതായി ശ്രദ്ധയിൽപ്പെട്ടതോടെ ഒരു വിമാനം സുരക്ഷിതമായി നിർത്തുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

സിഡ്‌നി വിമാനത്താവളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സുരക്ഷാ സംഭവങ്ങളുടെ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനായി എ.ടി.എസ്.ബി അന്വേഷണം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *