എൻ.എസ്.ഡബ്ല്യു തിരഞ്ഞെടുപ്പ്: റിവർസ്റ്റോണിൽ ലിബറൽ സ്ഥാനാർത്ഥിയായി മോഹിത് കുമാർ

റിവർസ്റ്റോൺ: വരാനിരിക്കുന്ന എൻ.എസ്.ഡബ്ല്യു തിരഞ്ഞെടുപ്പിൽ റിവർസ്റ്റോൺ മണ്ഡലത്തിലെ ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി മോഹിത് കുമാറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രദേശത്തിന്റെ വികസനവും അടിസ്ഥാന സൗകര്യങ്ങളും മുൻനിർത്തി ശക്തമായ മത്സരത്തിനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്.

കഴിഞ്ഞ 25 വർഷമായി എൻ.എസ്.ഡബ്ല്യു പോലീസ് സേനയിലുള്ള മോഹിത് കുമാർ, നിലവിൽ ബ്ലാക്ക് ടൗണിലെ ഹെഡ് ഓഫ് കോർട്ടും സർജന്റ് പോലീസ് പ്രോസിക്യൂട്ടറുമായി സേവനം അനുഷ്ഠിച്ചുവരികയാണ്. ഔദ്യോഗിക ജീവിതത്തിനൊപ്പം വിവിധ പ്രാദേശിക കൂട്ടായ്മകളിലും സജീവ സാന്നിധ്യമായ അദ്ദേഹം, 2024-ൽ ലിബറൽ പാർട്ടിയിലൂടെ ബ്ലാക്ക് ടൗൺ സിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കെല്ലി സ്ലോണിന്റെ ലിബറൽ ടീമിന്റെ ഭാഗമായി റിവർസ്റ്റോണിലെ ജനങ്ങളുടെയും ബിസിനസ്സ് മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റോഡ് ഗതാഗതം മെച്ചപ്പെടുത്തുക, പ്രാദേശിക സ്കൂളുകൾ വികസിപ്പിക്കുക, കൂടുതൽ പൊതുസ്ഥലങ്ങൾ ലഭ്യമാക്കുക, ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രധാനമായും മുൻഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *