മെൽബൺ: നവംബർ 21-ന് മെൽബണിൽ നടക്കുന്ന മൂന്നാമത് ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് (AMLF 2026) അക്ഷരോത്സവത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനായി പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ മെൽബണിൽ എത്തിച്ചേർന്നു. മെൽബൺ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ വിപഞ്ചിക ഗ്രന്ഥശാല പ്രവർത്തകരും മലയാളിപ്പത്രം മാനേജ്മെന്റ് ടീമും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
നവംബർ 21 ശനിയാഴ്ച മെൽബണിലെ ക്ലേട്ടൺ ഹാളിലാണ് അക്ഷരോത്സവം അരങ്ങേറുന്നത്. ഫെസ്റ്റിന്റെ ഭാഗമായി പ്രൊഫ. വി. മധുസൂദനൻ നായരുടെ കവിതാ സായാഹ്നവും പ്രഭാഷണവും നടക്കും. കൂടാതെ, പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് “മൗനം പോലെ മധുരം” എന്ന പേരിൽ പ്രത്യേക ജാനകിയമ്മ അനുസ്മരണവും അരങ്ങേറും. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന സാഹിത്യപ്രേമികൾക്കായി വിപുലമായ പുസ്തകമേളയും സംഘാടകർ പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

