അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തി ജർമ്മനി

ബർലിൻ:അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 25 കുടിയേറ്റക്കാരെ ജർമ്മനി നാടുകടത്തി. രാജ്യത്ത് അഭയം തേടിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് മടക്കി അയച്ചത്.

ബലാത്സംഗം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളികളായിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് താലിബാനുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അഫ്ഗാനിസ്ഥാനിലേക്ക് തിരികെ അയച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യം നൽകിയ അഭയവും പിന്തുണയും ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ നടപടിയെന്ന നിലയിലാണ് നാടുകടത്തൽ നടത്തിയതെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ദൊബ്രിൻഡിറ്റ് വ്യക്തമാക്കി.

ഇത്തരത്തിലുള്ള നാടുകടത്തൽ നടപടികൾ ഭാവിയിൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *