ഹോർമുസ് കടലിടുക്ക് കടന്ന് റഷ്യൻ കോടീശ്വരന്റെ ആഡംബര യാനം

ഹോർമുസ്: അമേരിക്ക–ഇറാൻ സംഘർഷത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ റഷ്യൻ കോടീശ്വരൻ്റെ ആഡംബര യാനം സുരക്ഷിതമായി യാത്ര പൂർത്തിയാക്കി.റഷ്യൻ വ്യവസായി അലക്സെയ് മോർദാഷോവിൻ്റെ “നോർഡ്” (Nord) എന്ന സൂപ്പർ യാനമാണ് ദുബായിൽ നിന്ന് പുറപ്പെട്ട് ഹോർമുസ് കടലിടുക്ക് കടന്ന് ഒമാനിലെ മസ്‌കറ്റിലെത്തിയത്.

ഏകദേശം 142 മീറ്റർ നീളവും 500 മില്യൺ ഡോളറിലധികം വിലവുമുള്ള യാച്ച് ശനിയാഴ്ചയാണ് കടലിടുക്ക് കടന്നത്.ഫെബ്രുവരി മുതൽ ശക്തമായ യുഎസ്–ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സാധാരണ ദിവസങ്ങളിൽ വലിയ തോതിൽ കപ്പലുകൾ സഞ്ചരിക്കുന്ന ഈ വഴിയിലൂടെ ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്.ഇത്തരം സാഹചര്യത്തിൽ യാച്ചിന് കടന്നുപോകാൻ അനുമതി ലഭിച്ചതെങ്ങനെ എന്നത് വ്യക്തമല്ല. എന്നാൽ സിവിലിയൻ കപ്പലായതിനാൽ ഇറാനും അമേരിക്കയും എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

ദുബായിൽ നിന്ന് പുറപ്പെട്ട യാനം ശനിയാഴ്ച കടലിടുക്ക് കടന്ന് ഞായറാഴ്ച ഒമാനിലെത്തി. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത മാർഗങ്ങളിൽ ഒന്നായ ഹോർമുസ് കടലിടുക്കിലൂടെ സംഘർഷാവസ്ഥക്കിടെ നടന്ന ഈ യാത്ര അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *