ഭൂട്ടാനിൽ ഹിമതടാകം തകർന്നു; പശ്ചിമ ബംഗാളിനും അസാമിനും ജാഗ്രതാ നിർദേശം, 12,000 പേരെ മാറ്റിപ്പാർപ്പിച്ചു

ന്യൂഡൽഹി: ഭൂട്ടാനിലെ ഷിന്റഫു ഹിമതടാകം തകർന്നതിനെ തുടർന്ന് പശ്ചിമ ബംഗാളിനും അസാമിനും കേന്ദ്ര ജല കമ്മീഷൻ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. പശ്ചിമ ബംഗാളിലെ അലിപുർദുവാർ, അസമിലെ ധുബ്രി എന്നീ ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഹിമതടാകം തകർന്നതോടെ സങ്കോഷ് നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി അലിപുർദുവാർ ജില്ലയിൽ നദീതീരത്ത് താമസിച്ചിരുന്ന ഏകദേശം 12,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നദീതീരങ്ങളിൽ കർശന നിരീക്ഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *