ന്യൂഡൽഹി: ഭക്ഷണസാധനങ്ങൾക്ക് പുറമെ സോപ്പുകൾ, ഷാമ്പൂകൾ, ടൂത്ത് പേസ്റ്റുകൾ ഉൾപ്പെടെയുള്ള നിത്യോപയോഗ ഉൽപ്പന്നങ്ങളിലും ഇനി മുതൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ചിഹ്നങ്ങൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സൗന്ദര്യവർദ്ധക വസ്തുക്കൾ (Cosmetics), ടോയ്ലറ്ററികൾ എന്നിവയുടെ പാക്കറ്റുകളിൽ ഉൽപ്പന്നം സസ്യജന്യമാണോ മൃഗജന്യ ചേരുവകൾ അടങ്ങിയതാണോ എന്ന് വ്യക്തമാക്കുന്ന പച്ച, ചുവപ്പ് കുത്തുകൾ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.
ഉപഭോക്താക്കൾക്ക് തങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉറവിടം എളുപ്പത്തിൽ തിരിച്ചറിഞ്ഞ് തിരഞ്ഞെടുക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം സൗന്ദര്യവർദ്ധക ഉൽപ്പന്ന നിർമ്മാണ രംഗത്തെ വൻകിട കമ്പനികൾക്ക് വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.

