കൈത്തറി മേഖല സ്ത്രീ ശാക്തീകരണത്തിലും പൈതൃക സംരക്ഷണത്തിലും നിർണ്ണായകം: രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: സ്ത്രീ ശാക്തീകരണം, പ്രകൃതി സ്നേഹം, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ സംരക്ഷിക്കുന്നതിൽ കൈത്തറി മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പ്രസ്താവിച്ചു. 12-ാമത് ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്ത് 35 ലക്ഷത്തിലധികം ആളുകൾ കൈത്തറി മേഖലയിൽ തൊഴിലെടുക്കുന്നുണ്ടെന്നും അതിൽ 25 ലക്ഷത്തോളം പേർ സ്ത്രീകളാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വനിതകൾക്ക് സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിലും രാജ്യത്തിന്റെ പരമ്പരാഗത തനിമ നിലനിർത്തുന്നതിലും ഈ മേഖല നൽകുന്ന സംഭാവനകൾ വലുതാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *