കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ഐഎംഡി ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിലും മഴ ശക്തമാകുമെന്നാണ് പ്രവചനം.

അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിന്റെ ഹിമാലയൻ പ്രദേശങ്ങളിലും സിക്കിമിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തിന് പുറമെ മാഹി, കർണാടകയുടെ ഉൾപ്രദേശങ്ങൾ, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അതത് പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *