അങ്കമാലി: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സർക്കാർ നടപടികൾക്ക് കാലതാമസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും അതിനൊരു ഘടകമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേഭാരത് എക്സ്പ്രസുകളിലെ കനത്ത തിരക്ക് കാണുമ്പോൾ തന്നെ കേരളത്തിന് അതിവേഗ റെയിൽ എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കമാലിയിൽ സംഘടിപ്പിച്ച എൻജിനീയേഴ്‌സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷ; വന്ദേഭാരതിലെ തിരക്ക് തെളിവെന്ന് ഇ. ശ്രീധരൻ

