മരിയാപുരത്ത് വീട് കത്തിനശിച്ചു: ആർക്കും പരിക്കില്ല, വീട്ടുപകരണങ്ങൾ പൂർണ്ണമായും ചാമ്പലായി

ഇടുക്കി: മരിയാപുരം കുമ്മിണിയിൽ ജെയ്സന്റെ വീട് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. സംഭവസമയത്ത് ജെയ്സൺ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹം വേഗത്തിൽ പുറത്തേക്ക് മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ പൂർണ്ണമായും അണച്ചെങ്കിലും, വീടിനുള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും രേഖകളും ഉൾപ്പെടെയുള്ളവ പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അപകടത്തിൽ സംഭവിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *